Skip to main content

പരിസ്ഥിതി മാഗസിന്‍ പുറത്തിറക്കി വന സംരക്ഷണ സമിതി

കുളമാവ് വലിയമാവ് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ 'ദലമര്‍മ്മരം' എന്ന മാഗസിന്‍ പുറത്തിറക്കി. കോതമംഗലം വനം ഡിവിഷനില്‍ തൊടുപുഴ വനം റെയിഞ്ചിലെ കുളമാവ് സെക്ഷന്‍ പരിധിയിലുള്ള ഉള്‍ഗ്രാമമാണ് വലിയമാവ്.
 വലിയമാവില്‍ താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടേയും മുതിര്‍ന്നവരുടേയും മറ്റ് പരിസ്ഥിതി സ്‌നേഹികളുടേയും കഥകളും, കവിതകളും, ലേഖനങ്ങളുമാണ് ഈ പരിസ്ഥിതി മാഗസിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാഗസിന്റെ പ്രകാശനം കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍. സുരേഷ് നിര്‍വഹിച്ചു. മുന്‍ കോതമംഗലം ഡി.എഫ്.ഓ. എസ്. ഉണ്ണികൃഷ്ണന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍ തൊടുപുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജ്യോതിഷ്.ജെ.ഒഴാക്കല്‍, കുളമാവ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.എന്‍.പ്രദീപ് കുമാര്‍, വന സംരക്ഷണ സമിതി പ്രസിഡന്റ് ജലജ സാനു, സെക്രട്ടറി വി.വി. സേതു, വനസംരക്ഷണ സമിതി അംഗങ്ങള്‍, വനംവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date