കോഴിയിറച്ചി കച്ചവടക്കാര്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം
വടകര താലൂക്കിലെ കോഴിയിറച്ചി കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ കാണുന്ന സ്ഥലത്ത് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കുറ്റ്യാടി, ആയഞ്ചേരി, തീക്കുനി, ഓര്‍ക്കാട്ടേരി, മണിയൂര്‍, തൂണേരി തുടങ്ങിയ സ്ഥലങ്ങളില്‍ കോഴിയിറച്ചിക്ക് അമിതമായി ഈടാക്കുന്നുവെന്ന നിരവധി പരാതികള്‍ സപ്ലൈ ആഫീസില്‍ ലഭിക്കുന്നുണ്ട്. വില്പന വില പ്രദര്‍ശിപ്പിക്കാതെ അമിത വില ഈടാക്കുന്നു എന്നാണ് പരാതി. ജില്ലാ കളക്ടര്‍ നിശ്ചയിച്ച വിലയായ 220 രൂപയ്ക്കു മാത്രമേ വില്പന നടത്താവൂ. കച്ചവടക്കാര്‍ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി ലൈസന്‍സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷ ലൈസന്‍സ്, അളവ് തൂക്ക സര്‍ട്ടിഫിക്കറ്റ്, ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം കടയുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കുന്നതടക്കമുളള നടപടികള്‍ കൈക്കൊള്ളുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments