കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നീ സെന്ററുകളില്‍ നിന്നും 2020 ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 17, 18, 19, 23, 24 തീയതികളില്‍ താമരശ്ശേരി ജി.യു.പി സ്‌കൂളില്‍ നടത്തും. കാറ്റഗറി ഒന്നും നാലും പരീക്ഷാര്‍ത്ഥികള്‍ ജൂണ്‍ 17നും കാറ്റഗറി രണ്ട് പരീക്ഷാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നമ്പര്‍ 604853 മുതല്‍ 605070 വരെയുള്ളവര്‍ ജൂണ്‍ 18നും 605071 മുതല്‍ 605294 വരെയുള്ളവര്‍ ജൂണ്‍ 19നും കാറ്റഗറി മൂന്ന് പരീക്ഷാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നമ്പര്‍ 707377 മുതല്‍ 707777 വരെയുള്ളവര്‍ ജൂണ്‍ 23നും 707778 മുതല്‍ 708021 വരെയുള്ളവര്‍ ജൂണ്‍ 24നും യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കെ-ടെറ്റ് ഹാള്‍ടിക്കറ്റ്, മാര്‍ക്കിലും പരീക്ഷാഫീസിലും ഇളവുണ്ടായിരുന്ന വിഭാഗക്കാര്‍ അത്തരം സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ക്ക് മാത്രം) എന്നിവയുടെ ഓരോ പകര്‍പ്പ് സഹിതം ഹാജരാകണം. ബി എഡ്/ ഡി എഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ പരീക്ഷ കഴിഞ്ഞ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രം പരിശോധനക്ക് ഹാജരായാല്‍ മതി. ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉണ്ടാവുകയുള്ളൂ. പരിശോധനക്കായി യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടക്കുന്ന സമയത്ത് ഹാജരായാല്‍ മതി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരിശോധന. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷ പാസായവരില്‍ ഇനിയും പരിശോധന പൂര്‍ത്തിയാക്കാത്തവരും കാറ്റഗറി അനുസരിച്ചുള്ള ദിവസങ്ങളില്‍ ഹാജരാകണമെന്ന് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
- Log in to post comments