Skip to main content

ഭൂഗര്‍ഭ കേബിളും സബ് സ്റ്റേഷനും ഉടന്‍ കമ്മീഷന്‍ ചെയ്യും

 

 

കെഎസ്ഇബി ലിമിറ്റഡിന്റെ കീഴിലുളള അഗസ്തിയന്‍മുഴി സബ്സ്റ്റേഷന്‍ മുതല്‍ തമ്പലമണ്ണ സബ് സേറ്റ്ഷന്‍ വരെയുള്ള 110 കെ വി ഭൂഗര്‍ഭ കേബിളും 110 കെ വി തമ്പലമണ്ണ സബ് സ്റ്റേഷനും ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് താമരശ്ശേരി സബ് ഡിവിഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുത്തലം, മുത്തേരി, കാഞ്ചിരമുഴി, കല്ലുരുട്ടി, തോട്ടത്തില്‍ കടവ്, താഴെ തിരുവമ്പാടി, തിരുവമ്പാടി, കറ്റിടയാട്, സിലോണ്‍ കടവ്, ഇലഞ്ഞിക്കല്‍ ഭാഗങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ ഇടുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുളളതും ചാര്‍ജ് ചെയ്യുന്നതിന് തയ്യാറായിട്ടുളളതുമാണ്.

date