ദേശീയ സാമ്പിള്‍ സര്‍വ്വേ തുടങ്ങി
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കള്‍ ഓഫീസ് കോവിഡ് 19 സുരക്ഷാ മുന്‍കരുതലോടെ വിവിധ ദേശീയ സാമ്പിള്‍ സര്‍വ്വേകള്‍ തുടങ്ങി. 78 ാമത് സാമൂഹിക സാമ്പത്തിക സര്‍വേ, ലേബര്‍ ഫോഴ്സ് സര്‍വേ, അര്‍ബന്‍ ഫ്രെയിം സര്‍വേ എന്നിവയാണ് നടത്തുന്നത്. കണ്ടെയന്‍മെന്റ് സോണുകള്‍ ഒഴികെയുളള പ്രദേശങ്ങളില്‍നിന്നാണ് വിവിധ സാമ്പിള്‍ യൂനിറ്റുകള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള ഏഴ് ജില്ലകളിലെ സര്‍വ്വേ കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കള്‍ ഓഫീസാണ് നടത്തുന്നത്. ജില്ലാ കലക്ടര്‍മാര്‍മാരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തതായി റീജ്യനല്‍ ഡയറക്ടര്‍ അറിയിച്ചു. സര്‍വ്വേ നടത്തുന്ന ഉദ്യോഗസ്ഥരോട് കോവിഡ് സുരക്ഷാ മുന്‍കരുതലെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വേയുമായി ജനങ്ങള്‍ പൂര്‍ണ്ണതോതില്‍ സഹകരിക്കണമെന്ന് റീജ്യനല്‍ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments