മുറികളുടെ പുനര്‍ലേലം/ടെണ്ടര്‍ 18ന്
കോഴിക്കോട് കോര്‍പ്പറേഷന്‍ വക ഐ.ജി റോഡ് ബസ് സ്റ്റാന്റ് ഓള്‍ഡ് ബ്ലോക്ക് കെട്ടിടത്തിലെ രണ്ടാം നിലയിലെ 47 ാം നമ്പര്‍ മുറി, സി.എച്ച്. ഫ്ളെ ഓവര്‍ കെട്ടിടത്തിലെ 1ാം നമ്പര്‍ മുറി എന്നിവയുടെ പുനര്‍ലേലം/ടെണ്ടര്‍, എരഞ്ഞിപ്പാലം ശാസ്ത്രി നഗര്‍ വാണിജ്യ കെട്ടിടത്തിലെ മൂന്നാം നിലയിലെ 861.66 ചതുരശ്ര അടി മുറി, 847.13 ചതുരശ്ര അടി മുറി, സാമൂറിയന്‍ സ്‌ക്വയര്‍ വാണിജ്യ കെട്ടിടത്തിലെ രണ്ടാം നിലയിലെ 2384.63 ചതുരശ്ര അടി മുറി എന്നിവയുടെ ലേലം/ടെണ്ടര്‍ ജൂണ്‍ 18 ന് രാവിലെ 11.30ന്് നടത്തുമെന്ന് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യുട്ടി സെക്രട്ടറി അറിയിച്ചു. ഐ.ജി റോഡ് ബസ് സ്റ്റാന്റ് ന്യൂബ്ലോക്ക് കെട്ടിടത്തിലെ 25 ാം മുറി, ഇ.എം.എസ് സ്റ്റേഡിയം കെട്ടിടത്തിലെ ഒന്നാം നിലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി മാത്രം സംവരണം ചെയ്തിട്ടുളള എഫ് 27 ാം നമ്പര്‍ മുറി എന്നിവയുടെ ഓഫര്‍ ജൂണ്‍ 18 ന് വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ഓഫീസ് നോണ്‍ ടാക്സ് വിഭാഗവുമായി ബന്ധപ്പെടണം.
- Log in to post comments