ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 66 പ്രവാസികള്‍
13 പേര്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍
ഷാർജ, ദുബായ്, ജിദ്ദ, റിയാദ്, മസ്കറ്റ്, ദോഹ, ബഹറിൻ, സലാല എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കണ്ണൂർ, കരിപ്പൂർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ (ജൂണ്‍ 10) ജില്ലയിലെത്തിയത് 66 പാലക്കാട് സ്വദേശികള്‍. ഇവരിൽ 13 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 26 പേരിൽ 9 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 17 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 24 പേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കി 23 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
റിയാദിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്.
മസ്കറ്റിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലും ഒരാൾ വീട്ടിലും നിരീക്ഷണത്തിലാണ്.
ദോഹയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.
സലാലയിൽ നിന്നും എത്തിയ നാലുപേർ ഷാർജയിൽ നിന്നും എത്തിയ രണ്ടുപേർ ബഹറിനിൽ നിന്നും എത്തിയ അഞ്ചുപേർ എന്നിവർ വീട്ടിൽ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1259 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1259 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 493 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.
766 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
- Log in to post comments