Skip to main content

കോവിഡ് 19: ജില്ലയില്‍  178 പേർ ചികിത്സയിൽ

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 33 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് 11 പേരെയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

 ഇന്ന് (ജൂൺ 11) ജില്ലയിൽ  13 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ഇന്ന് 341 സാമ്പിളുകൾ അയച്ചു. 

പരിശോധനയ്ക്കായി ഇതുവരെ 12499 സാമ്പിളുകൾ  അയച്ചതിൽ 10770 പരിശോധനാ ഫലങ്ങളാണ്  ലഭ്യമായത്.  78 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 

സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1892 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ്  പരിശോധിച്ചത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date