പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാവാം
ജില്ലയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് 2008 - ലെ അണ്‍-ഓര്‍ഗനൈസ്ഡ് സോഷ്യല്‍ സെക്യൂരിറ്റി നിയമ (കേന്ദ്രനിയമം) പ്രകാരം നിലവില്‍ വന്ന കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അവസരം. പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്തവര്‍ക്കാണ് പദ്ധതിയില്‍ അംഗങ്ങളായി ചേരാനാവുക. ഈ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് രാഷ്ട്രീയ സ്വസ്ഥ്യ ബീമാ യോജന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയിലോ അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ചിട്ടുളള ആശുപത്രികളിലോ ഇന്‍-പേഷ്യന്റായുളള ചികിത്സയ്ക്ക് അംഗത്വ കാലയളവിനുളളില്‍ പരമാവധി 10,000 രൂപ ചികിത്സാ സഹായമായി ലഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചിട്ടുണ്ട്. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2505358.
- Log in to post comments