Post Category
മഴക്കാലമുന്നൊരുക്കം- വേങ്ങേരിയില്‍ ജൂണ്‍ 16ന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കും
മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുമായി മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ജൂണ്‍ 16 ഉച്ചയ്ക്ക് ശേഷം മൂന്നിക്ക് കോഴിക്കോട് താലൂക്കിലെ വേങ്ങേരി വില്ലേജിലാണ് മോക്ക് ഡ്രില്‍ നടക്കുക. റവന്യു, പൊലിസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
date
- Log in to post comments