Post Category
ധനസഹായത്തിനുളള തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ചിട്ടുളള കോവിഡ് - 19 ധനസഹായത്തിനുളള അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടാതെ പെന്ഷന് ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നതിനുളള സമയ പരിധി ലോക്ക്ഡൗണ്‍ കാലയളവില്‍ അവസാനിച്ചതിനാല്‍ അത്തരം ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുളള സമയപരിധി ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു മുതല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുളളതായും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments