വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം
അതത് പ്രദേശങ്ങളില്‍ ജൈവവൈവിധ്യം, കാര്‍ഷിക ജൈവവൈവിധ്യം, കാവ്, കണ്ടല്‍വനം, ഔഷധസസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍, തുടങ്ങിയവരില്‍ നിന്നും ജില്ല അടിസ്ഥാനത്തില്‍ വനം വകുപ്പ് വനമിത്ര 2020-21 പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പുരസ്കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് ഓരോ ജില്ലയിലും 25000 രൂപ അവാര്‍ഡും ഫലകവും നല്‍കും. കോഴിക്കോട് ജില്ലയില്‍പ്പെട്ട അപേക്ഷകര്‍ അവാര്‍ഡിനുളള തങ്ങളുടെ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം എന്ന വിലാസത്തില്‍ ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2416900.
- Log in to post comments