ലൂബ്രിക്കേറ്റിംഗ് ഓയില്‍/ ഗ്രീസ് സംസ്കരണം, സംഭരണം, വിതരണം ലൈസന്‍സില്ലാതെ നടത്തുന്നത് ശിക്ഷാര്‍ഹം
ലൂബ്രിക്കേറ്റിംഗ് ഓയില്‍/ ഗ്രീസ് എന്നിവയുടെ സംസ്കരണവും സംഭരണവും വില്‍പ്പനയും വ്യവസായ-വാണിജ്യ ഡയറക്ടറുടെ ലൈസന്‍സ് ഇല്ലാതെ നടത്തുന്നത് കുറ്റകരമാണെന്നും എല്ലാ ഉല്പാദകരും വിതരണക്കാരും പ്രവര്‍ത്തനം തുടങ്ങി ആറുമാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഏതൊരു വ്യക്തിയും ലൂബ്രിക്കേറ്റിംഗ് ഓയില്‍/ ഗ്രീസ് ഉല്‍പ്പാദിപ്പിക്കുകയോ ബ്ലൈന്‍ഡ്, പായ്ക്ക് ചെയ്യുകയോ റിഫൈന്‍ ചെയ്ത് വില്‍ക്കുന്നതും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഇവയുടെ വില്‍പ്പനയില്‍ ഏര്‍പ്പെടുന്നവര്‍ (പുതിയതിനും പഴയതിനും) ലൈസന്‍സ് ഫീസായി 830 രൂപയും അസംസ്കൃത സാധനങ്ങള്‍ വാങ്ങി ഉല്‍പ്പന്നങ്ങള്‍ ആക്കുന്നതിന് ലൈസന്‍സ് ഫീസായി 1385 രൂപയും ചലാന്‍ അടച്ച് രസീത് സഹിതം www.industry.kerala.gov.in മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0491-2505385.
- Log in to post comments