Post Category
വായനാമാസാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്
പി.എന്‍. പണിക്കര്‍ അനുസ്മരണ വായനാമാസാചരണത്തിന്റെ 25-മത് വാര്‍ഷികം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) രാവിലെ 10 ന് ജില്ലാ കലക്ടറിന്റെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിക്കും. ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. പി.യു.രാമാനന്ദ്, ജില്ലാ സെക്രട്ടറി ഡോ. മാന്നാര്‍ ജി രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ന് (ജൂണ്‍ 19) മുതല്‍ ജൂലൈ 18 വരെയാണ് വായനാമാസാചരണം ആഘോഷിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ചു വായനയുടെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments