Post Category
കാണ്മാനില്ല
ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കോട്ടത്തറ കാരയൂര്‍ സ്വദേശി നഞ്ചനെ (75) 2019 ഡിസംബര്‍ 24 മുതല്‍ കാണാതായതായി സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അന്നേദിസവം വീട്ടില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപോയി നാളിതുവരെ തിരിച്ചെത്തിയിട്ടില്ല. കാണാതായ സമയത്ത് വെള്ള നിറത്തിലുളള ഫുള്‍സ്ലീവ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. 165 സെന്റിമീറ്റര്‍ ഉയരം. ഇരുനിറമാണ്. ഇദ്ദേഹത്തെ കാണുന്നവര്‍ 9497980629 (സബ് ഇന്‍സ്പെക്ടര്‍), 04924-209007, 9497934190 (ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
date
- Log in to post comments