Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

 

കൊയിലാണ്ടി നഗരസഭയിലെ നവീകരിച്ച കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂൾ കനാൽ റോഡ് കെ ദാസൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.

എം.എൽ.എ ആസ്തി വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. മഴക്കാലത്ത് സ്കൂൾ കുട്ടികൾ നടന്നു പോകാൻ പ്രയാസമനുഭവിച്ച റോഡായിരുന്നു.  ഇപ്പോൾ രണ്ടു ഭാഗത്തും ഐറിഷ് ചെയ്താണ്  പ്രവൃത്തി പൂർത്തീകരിച്ചത് ഇതോടെ വിദ്യാർഥികളുടെ യാത്രാ പ്രശ്നത്തിനും  പരിഹാരമായി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീജ റാണി പങ്കെടുത്തു

 

 

 

 

 

date