Post Category
എം.പി മാരും എം.എല്‍.എ മാരു മായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായുള്ള കോടതി ഇന്ന് (മാര്‍ച്ച് 3) തുറക്കും
കൊച്ചി: എം.പി മാരും എം.എല്‍.എ മാരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കായുള്ള പുതിയ കോടതി ഇന്ന് (മാര്‍ച്ച് 3) രാവിലെ 10-ന് എറണാകുളം ജില്ലാ കോടതിയുടെ പുതിയ കോംപ്ലക്‌സില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ & സെഷന്‍സ് ജഡ്ജ് ഡോ കൗസര്‍ എടപ്പകത്ത് അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.കെ.സജീവന്‍, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ഭാരതി, ജില്ലാ ഗവ: പ്ലീഡര്‍ ജി.വിജയന്‍, സി.ജെ.എം കോര്‍ട്ട് ശിരസ്തദാര്‍ എം.ഇ അലിയാര്‍, അഡ്വക്കേറ്റ്‌സ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.പി.സുനില്‍, സ്‌പെഷ്യല്‍ കോര്‍ട്ട് പ്രിസൈഡിംഗ് ഓഫീസര്‍ സലീന.വി.ജി നായര്‍ തുടങ്ങിയര്‍ പങ്കെടുക്കും.
date
- Log in to post comments