Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

 

 

കേരള ഷോപ്സ് ആന്‍ഡ്  കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സജീവ അംഗങ്ങള്‍ക്കും കുടിശ്ശിക പരിഗണിക്കാതെ കോവിഡ് - 19 ലോക്ക്ഡൌണ്‍ ധനസഹായത്തിന് അപേക്ഷിക്കാം.   ആശ്വാസ ധനസഹായമായി 1,000 രൂപ ലഭിക്കും.  അപേക്ഷകള്‍ www.peedika.kerala.gov.in എന്ന സൈറ്റ് മുഖേന സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.   ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അനുവദിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ രേഖപ്പെടുത്തി സൈറ്റില്‍ പ്രവേശിച്ച് മറ്റു വിവരങ്ങള്‍ കൂടി അപ്പ് ലോഡ് ചെയ്യണം. ഇതുവരെ ധനസഹായം ലഭിച്ചവരും ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരും വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. വിശദ വിവരങ്ങള്‍ക്ക്  0495 2372434

date