Post Category
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments