Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 65 പ്രവാസികള്‍ 25 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

 

 
ദുബായ്, ബഹറിന്‍, മസ്‌കറ്റ്, ഷാര്‍ജ, റാസല്‍ഖൈമ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി  ഇന്നലെ (ജൂണ്‍ 23) ജില്ലയിലെത്തിയത് 65 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 25 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 39 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 19 പേരില്‍ 3 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 16 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ബഹ്‌റിനില്‍ നിന്നും  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ  17 പേരില്‍ രണ്ട് പേര്‍  ഇന്‍സ്ടിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 15  പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഷാര്‍ജയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 11 പേരില്‍ ഒരാളെ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 8 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. രണ്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

റാസല്‍ഖൈമയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഞ്ചു പേരില്‍ മൂന്നുപേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. രണ്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

കുവൈറ്റില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

മസ്‌കറ്റില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഒരാള്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു.

മസ്‌കറ്റില്‍  നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്നു  പേരില്‍ രണ്ട് പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. ഒരാള്‍ വീട്ടില്‍  നിരീക്ഷണത്തിലാണ്.

 ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് പേരില്‍ ഒരാള്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചിട്ടുണ്ട്. ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

 ഒമാനില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലു പേരില്‍ മൂന്നുപേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു.  ഒരാള്‍ വീട്ടില്‍  നിരീക്ഷണത്തിലാണ്.

 കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിച്ചു.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

*ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2117 പ്രവാസികള്‍ നിരീക്ഷണത്തില്‍*

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2117 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 514 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 1603 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്

date