Skip to main content

പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാം

സാമൂഹ്യ നീതി വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ പദ്ധതിപ്രകാരം മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍, എക്‌സ് പ്യൂപ്പിള്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്കുളള സ്വയം തൊഴില്‍ ധനസഹായം, അതിക്രമത്തിനിരയായവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം എന്നിവയ്ക്കായി അപേക്ഷിക്കാന്‍ അവസരം. താത്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ ജൂലൈ 15 നകം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9446689508 ല്‍ ലഭിക്കും.

date