ആശുപത്രി കെട്ടിടം ഉൽഘാടനം ചെയ്തു
കുട്ടികളിലെ വളർച്ച - പഠന - പെരുമാറ്റ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'സ്പന്ദനം' പദ്ധതിയിൽ ആശുപത്രി കെട്ടിടം ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉൽഘാടനം നിർവ്വഹിച്ചു. പുറക്കാട്ടിരി പാലോറമലയിൽ പ്രവർത്തിക്കുന്ന എ.സി.ഷണ്മുഖദാസ് മെമ്മോറിയൽ ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്ററിലാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചത്. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട് അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിലെ സീനിയർ ഗ്രേഡ് നഴ്‌സ് ശ്യാംജി സി സംഭാവന ചെയ്ത സ്മാർട് ടിവിയുടെ പ്രവർത്തനോദ്‌ഘാടനവും റീന മുണ്ടേങ്ങാട് നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2017-18 ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബാബു വി, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.എം. മൻസൂർ, റിട്ട. ഡി എം ഒയും സ്പന്ദനം പ്രോജക്ട് ഫൗണ്ടറുമായ ഡോ.എൻ. ശ്രീകുമാർ, നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ സുഗേഷ്കുമാർ, ഡോ ജെസ്സി പി.സി. എന്നിവർ സംസാരിച്ചു.
യോഗ വാരാചരണത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം മുക്കം മുഹമ്മദ് നിർവ്വഹിച്ചു.
- Log in to post comments