Skip to main content

കോവിഡ് 19: ജില്ലയില്‍ 195 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 195 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ജൂണ്‍ 24) ജില്ലയില്‍ 16 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 16742 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 15640 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 411 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 176 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 213 പേർ രോഗമുക്തി നേടി.  പുതുതായി 504 സാമ്പിളുകളും അയച്ചു. 

ഇതുവരെ 55418 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 656 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9791 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.  

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date