Skip to main content

ഇന്ന് 17 കേസുകൾ രജിസ്റ്റർ ചെയ്തു

 

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (ജൂൺ 24)  വൈകിട്ട് 7.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. 71 പ്രതികളിൽ 17 പേരെ അറസ്റ്റ് ചെയ്തു. 7 വാഹനങ്ങൾ പിടിച്ചെടുത്തു. നിർദ്ദേശങ്ങൾ ലംഘിച്ച്  പ്രതിഷേധ പ്രകടനങ്ങൾ  നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി പോലീസ് സ്പെഷ്യൽ ഡ്രൈവും നടത്തുന്നുണ്ട്.

 മാസ്ക് ധരിക്കാത്ത 278 പേർക്കെതിരെ കേസ് 

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 278 പേർക്കെതിരെ പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ   ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

date