Post Category
മുതലമടയിലെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് അണ്ണാനഗര്‍ അംഗനവാടിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തി
മുതലമട ഗ്രാമ പഞ്ചായത്തിലെ ചെമ്മണാമ്പതി അണ്ണാനഗറില്‍ താമസിക്കുന്ന ശ്രീവള്ളിയുടെ മൂന്ന് പെണ്മക്കള്‍ക്ക് വീടിനു സമീപത്തെ അണ്ണാനഗര്‍ അങ്കണവാടിയില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച് വാടകവീട്ടില്‍ താമസിക്കുന്ന ശ്രീവള്ളി കൂലിപ്പണി ചെയ്താണ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. അംഗപരിമിതിയുള്ള മൂത്തമകളും ഹൈസ്‌കൂള്‍ പഠനം നടത്തി വരുന്ന രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. നിലവില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ലഭ്യമായതിനാല്‍ ഈ കുടുംബത്തിന് ആവശ്യമായ മറ്റു സൗകര്യങ്ങളും നല്‍കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
date
- Log in to post comments