Skip to main content

കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി

 

 

കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ ജല സംരക്ഷണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.  കുറ്റ്യാടി ജലസേചന കനാലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കോഴിക്കടകളിൽ നിന്നും ബാബര്‍ഷോപ്പുകളിൽ നിന്നുമുള്ള മാലിന്യം,  ജന്തുകളുടെ  ശവശരീരങ്ങള്‍  തുടങ്ങി ജലം മലിനമാക്കുന്ന മാരകവിഷവസ്തുക്കള്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി.   ജലസേചനത്തിനുപരി കുടിവെള്ളത്തിനും ഉപയോഗിക്കുന്ന കനാല്‍ ജലം മലിനപ്പെടുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.  കനാലില്‍ മാലിന്യം തള്ളുക,അനുമതിയില്ലാതെ കനാല്‍ ഷല്‍ട്ടറുകള്‍ കൈകാര്യം ചെയ്യുക, കനാലിലൂടെയുള്ള ഒഴുക്ക് തടഞ്ഞ് വെള്ളം വഴിതിരിച്ച്  വിടുക,  കനാലിനും കനാല്‍ സ്ട്രക്ചറുകള്‍ക്കും  നാശനഷ്ടം വരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ഗൗരവതരമായി പരിഗണിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

date