Post Category
പട്ടികവര്‍ഗ കോളനികളിലെ വൈദ്യുതീകരിക്കാത്ത വീടുകള്‍ക്കായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം
ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ വൈദ്യുതീകരിക്കാത്ത വീടുകളിലെ വൈദ്യുതീകരണത്തിന് ആവശ്യമായ പ്രപ്പോസല്‍ ഒരാഴ്ച്ചക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസിനു കീഴില്‍ 957 ഉം പട്ടികവവര്ഗ വികസന ഓഫീസിനു കീഴില്‍ 246 ഉം ഉള്‍പ്പെടെ ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ വൈദ്യുതീകരിക്കാത്ത 1363 വീടുകളാണ് കണ്ടെത്തിയിരിക്കുന്നത്. വീടുകളുടെ വൈദ്യുതീകരണത്തിനാവശ്യമായ പ്രപ്പോസല്‍ തയ്യാറാക്കി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ക്കും ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ക്കും സമര്‍പ്പിക്കുന്നതിന് പാലക്കാട്, ഷൊര്‍ണൂര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments