Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 89 പ്രവാസികള്‍ 41 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

 

 

ദുബായ്,  ബഹറിന്‍,  ഷാര്‍ജ, റാസല്‍ഖൈമ, അബുദാബി,  ദോഹ, ഖത്തര്‍, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍,  കണ്ണൂര്‍,   അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി  ഇന്നലെ (ജൂണ്‍ 25) ജില്ലയിലെത്തിയത് 89 പാലക്കാട് സ്വദേശികള്‍.  ഇവരില്‍ 41 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

അബുദാബി,  ബഹറിന്‍,  ദുബായ്,  ദോഹ,  ഷാര്‍ജ,  റാസല്‍ഖൈമ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 59 പേരില്‍ 26 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 33 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

അബുദാബി,  ബഹറിന്‍,  ഷാര്‍ജ,  ദുബായ്, ജിദ്ദ,  ഖത്തര്‍, ദോഹ എന്നിവിടങ്ങളില്‍നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ
26 പേരില്‍ 14 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. 12 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഷാര്‍ജ,  സലാല എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാല്  പേരില്‍ ഒരാള്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2338 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2338 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 581 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 1757 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

date