Post Category
പുതിയാപ്പ ഒഴികെയുള്ള ഹാർബറുകളുടെ പ്രവർത്തനം സാധാരണ നിലയിൽ
പുതിയാപ്പ ഒഴികെയുള്ള ഹാർബറുകളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൊയിലാണ്ടി ഹാർബർ അടച്ചിട്ടു എന്ന രീതിയിൽ ചില ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗി സന്ദർശിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയാപ്പ ഹാർബർ അടച്ചത്. ഇതൊഴികെ ജില്ലയിലെ മറ്റെല്ലാ ഹാർബറുകളും ലാൻഡിംഗ് സെൻ്ററുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചേ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്താവൂ എന്നും നിർദ്ദേശിച്ചു.
date
- Log in to post comments