Skip to main content

നിയമപരമായ രക്ഷാകർതൃത്വം:   42 പേർക്ക് അനുമതി   സംസ്ഥാനത്തെ ആദ്യ ഓൺലൈൻ ഹിയറിങ് കോഴിക്കോട്

 

 

കോഴിക്കോട്:  ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സംസ്ഥാനത്തെ പ്രഥമ ഒൺലൈൻ ഹിയറിങ് കോഴിക്കോട് നടന്നു.  42 പേർക്ക് നിയമപരമായ രക്ഷാകർതൃത്വത്തിന് അനുമതി ലഭിച്ചു.  ഹിയറിങ്ങിൻ്റെ ഉൽഘാടനം  ജില്ലാകളക്ടർ സാംബശിവ റാവു നിർവ്വഹിച്ചു.  നാഷണൽ ട്രസ്റ്റിൻ്റെയും സ്റ്റേറ്റ് നോഡൽ ഏജൻസി സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ കലക്ടറേറ്റിലാണ് ഹിയറിങ് സംഘടിപ്പിച്ചത്.  

രേഖകൾ പരിശോധിച്ച് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം
42 പേർക്ക്  ഓൺലൈൻ ഹിയറിങ്ങിലൂടെ അനുവാദം നൽകി. നിരാമയ ഇൻഷുറൻസിന് മുഴുവൻ പേരേയും പരിഗണിച്ചു.
സ്വത്ത് സംബന്ധമായ മൂന്ന് അപേക്ഷകളും പരിഗണിച്ചു.   ആശ്വാസകിരണം വികലാംഗപെൻഷൻ, സ്കോളർഷിപ്പ്, റേഷൻകാർഡ് തുടങ്ങിയ  ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സ്പെഷൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷനിലും  കൈവല്യ പദ്ധതിയിലും  ഓരോ ആളെ വീതം പരിഗണിച്ചു. നാലു പേർക്ക് വിവിധ പഞ്ചായത്ത് തല സേവനാനുകൂല്യങ്ങൾ ലഭ്യമാക്കുന്ന വിഷയം തുടർനടപടിക്ക് വിട്ടു. കെ എസ് ആർ ടി.സി.ബസ് യാത്ര ആനുകൂല്യം 4 പേർക്ക് അനുവദിച്ചു. ആവശ്യമായവർക്ക് കൗൺസിലിങ്ങും നൽകി.

നാഷണൽ ട്രസ്റ്റ് ജില്ലാ കൺവീനറും സംസ്ഥാന കമ്മിറ്റി മെമ്പറുമായ പി.സിക്കന്തർ, ഡോ.പി.ഡി. ബെന്നി, ജില്ലാ സാമൂഹ്യ നീതി ഓഫീസർഷീബാ മുംതാസ്, അഡീഷണൽ ഡി.സി.പി.അബ്ദുൾ റസാക്ക്, രജിസ്ട്രേഷൻ ഓഡിറ്റർ രശ്മി ഗോപി, എ.ഡി.എം.ഒ ഡോ.ലതിക, സ്പെഷൽ എംപ്ലോയ്മെന്റ് സുപ്രണ്ട് റീന, ഡോ. സന്ദേശ്(ജി.എം എച്ച്.സി, അഖിൽ പി ( ഇംഹാൻസ്)
പികെഎം സിറാജ്, കെ.എസ് ആർ ടി.സി ഇൻസ്പെക്ടർ വി.എം.ഉണ്ണി, തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

date