Post Category
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് നല്‍കി
പുറമേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു. പ്രസിഡന്റ് കെ.അച്യുതന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണമാണ് നടത്തിയത്. രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ബിരുദ ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സ് ചെയ്യുന്ന പത്ത് വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. വൈസ്.പ്രസിഡന്റ് പ്രസീത കല്ലുള്ളതില്‍ അദ്ധ്യക്ഷയായി. ബിന്ദു പുതിയോട്ടില്‍, ടി.സുധീഷ്, സരള പുളിയനാണ്ടിയില്‍, ഷംസു മഠത്തില്‍, ബീന ദാസപുരം, വി.പി ഗീത, പി.ശ്രീലത , സെക്രട്ടറി രാമചന്ദ്രന്‍,അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments