Skip to main content

പുതുതായി 1,016 പേര്‍ കൂടി നിരീക്ഷണത്തില്‍  

 

 

 

          ജില്ലയില്‍ ഇന്നു വന്ന 789 പേര്‍ ഉള്‍പ്പെടെ ആകെ 9,730 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  567 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 9,100   പേര്‍ വീടുകളിലും 57 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 173 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 4,444 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്,   ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 24 പേര്‍ക്ക് ഇന്ന് കൗസിലിംഗ് നല്‍കി. 428 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.   2,842 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9,415 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

date