Skip to main content

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30)

 

 

 

ബലാത്സംഗ കേസുകളും പോക്‌സോ കേസുകളും അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാനത്ത് സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30) മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും  ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറും ചേര്‍ന്ന് നിര്‍വ്വഹിക്കും.  സംസ്ഥാനത്ത് നിലവില്‍ വരുന്ന 17 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ ജില്ലയില്‍നിന്നും കോഴിക്കോട്, കൊയിലാണ്ടി കോടതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം.  

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രി എ.കെ ബാലന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ്,  ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.  

 

date