Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 163 പ്രവാസികള്‍; 14 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

ഷാര്‍ജ, ദുബായ്, കുവൈറ്റ്, ബോറോസ്പില്‍, റാസല്‍ഖൈമ, പാരീസ്, ദോഹ, ബഹറിന്‍, അബുദാബി, ഖത്തര്‍, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (ജൂണ്‍ 28) ജില്ലയിലെത്തിയത് 163 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 14 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

ഷാര്‍ജ, ദുബായ്, കുവൈറ്റ്, ബോറോസ്പില്‍, റാസല്‍ഖൈമ, പാരീസ്, ദോഹ, ബഹറിന്‍, അബുദാബി, ഖത്തര്‍, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 149 പേരില്‍ 14 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 135 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

റാസല്‍ഖൈമ, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര റാസല്‍ഖൈമയില്‍ നിന്നും വിമാനത്താവളത്തിലെത്തിയ 12 പേരും ഷാര്‍ജ, ദോഹ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2538 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2538 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 602 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

1936 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
 

date