Skip to main content

മസ്റ്ററിംഗ് ചെയ്യാന്‍ അവസരം

 

സംസ്ഥാന കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നും തൊഴിലാളി പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, സാന്ത്വനപെന്‍ഷന്‍ തുടങ്ങിയവ കൈപ്പറ്റുന്നവരും ഈ വര്‍ഷം മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്തവരുമായവര്‍ക്ക് അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യാന്‍ അവസരമൊരുക്കിയതായി വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.  പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ്, ബോര്‍ഡിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ജൂലൈ 15 വരെ സമീപത്തെ അക്ഷയ കേന്ദ്രത്തില്‍നിന്നും മസ്റ്ററിംഗ് ചെയ്യാം. ഫോണ്‍- 0495 2384355.

 

 

date