Post Category
ഐ സി.ഡി.എസ് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക്
അസൗകര്യങ്ങൾ നിറഞ്ഞ് വീർപ്പുമുട്ടിയ കുന്ദമംഗലം ഐ.സി.ഡി.എസ്. ഓഫീസിന് മോചനം. മിനി സിവിൽ സ്റ്റേഷനിൽ പുതുതായി അനുവദിച്ച സ്ഥലത്തേക്ക് മാറ്റിയ ഐ.സി.ഡി.എസ് ഓഫീസ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, കുരുവട്ടൂർ പഞ്ചായത്തുകളിലെ 184 അങ്കണവാടികളാണ് കുന്ദമംഗലം ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ളത്.
ഓഫീസ് മേധാവിയായ സി.ഡി.പി.ഒ ഉൾപ്പെടെ ഈ ഓഫീസിൽ ഏഴ് സൂപ്പർവൈസർമാരും ഏഴ് സ്കൂൾ കൗൺസിലർമാരും അഞ്ച് ഓഫീസ് ജീവനക്കാരുമാണുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത പൂതക്കുഴിയിൽ, വൈസ് പ്രസിഡന്റ് പി. ശിവദാസൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആമിനാബി ടീച്ചർ, ബി.ഡി.ഒ ഡോ. പി. പ്രിയ, സി.ഡി.പി.ഒ എ പി സുബൈദ സംസാരിച്ചു.
date
- Log in to post comments