കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പ
കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തില്‍പെട്ട വ്യക്തികള്‍ക്ക് സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു. നിലവിലെ സംരംഭങ്ങളുടെ ആധുനിക വല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമാണ് വായ്പ. വായ്പ തുക പരമാവധി രണ്ടുലക്ഷം രൂപയും പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പ്രായപരിധി 18 നും 55 നും മദ്ധ്യ. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപ കവിയരുത്. പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ www.keralapottery.org വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായ്പാ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം ജൂലൈ 31 ന് വൈകീട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2727010.
- Log in to post comments