Post Category
ലംപ്സംഗ്രാന്റ്, സ്റ്റൈപ്പന്റ് വിതരണം
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വാര്‍ഷിക ലംപ്സംഗ്രാന്റും അഞ്ചു മാസത്തെ സ്റ്റൈപ്പന്റും വിതരണം ചെയ്യുന്നതിന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്ലാ സ്കൂള്‍ പ്രഥമധ്യാപകരും വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് നമ്പര്‍, ക്ലാസ്സ്, പേര്, ജാതി, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി, ബാങ്ക് പാസ്സ്ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്മെന്റ് ആഫീസില്‍ ജൂലൈ 15 നകം ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന എല്ലാ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും നടപ്പ് അധ്യയനവര്‍ഷാരംഭത്തില്‍തന്നെ ഗ്രാന്റും സ്റ്റൈപ്പന്റും വിതരണം ചെയ്യും. ഫോണ്‍ : 0495 2376364.
date
- Log in to post comments