Skip to main content

കണ്ണാടി പൊയില്‍ - ചാത്തോത്ത്താഴെ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

 

കണ്ണാടി പൊയില്‍ - ചാത്തോത്ത്താഴെ റോഡ് പ്രവൃത്തി ഉദ്ഘാടനം പുരുഷന്‍ കടലുണ്ടി എം.എല്‍ എ നിര്‍വഹിച്ചു. കിനാലൂര്‍, പൂവമ്പായി പ്രദേശങ്ങളില്‍ നിന്ന് എളുപ്പത്തില്‍ കണ്ണാ്ടി പൊയിലിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിലും മറ്റും എത്തിച്ചേരാവുന്ന റോഡാണിത്. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും  അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മിക്കുക.

 പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഉസ്മാന്‍, കോട്ടയില്‍ മുഹമ്മദ്, ഷീജ മങ്ങാടങ്കണ്ടി എ. സി. ബൈജു, ദിനേശന്‍ പനങ്ങാട്, സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date