Skip to main content

ബാലുശ്ശേരി മണ്ഡലത്തിൽ ജലജീവൻ പദ്ധതി : ആദ്യ ഘട്ടത്തിൽ 2250 കണക്ഷൻ

 

 

എല്ലാവീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്ന  ജലജീവൻ പദ്ധതിയിൽ ബാലുശ്ശേരി മണ്ഡലത്തിലെ  2250 വീടുകളിൽ   ആദ്യ ഘട്ടത്തിൽ വെള്ളമെത്തും.  പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുരുഷൻ കടലുണ്ടി എംഎൽഎ യുടെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. കേന്ദ്ര-സംസ്ഥാന  ഫണ്ടുകൾ വിനിയോഗിച്ച്  തദ്ദേശസ്വയംഭരണ ഭരണ സ്ഥാപനങ്ങളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടു കൂടിയാണ്  ജലജീവൻ മിഷൻ പദ്ധതി കേരള വാട്ടർ അതോറിറ്റി മുഖേന നടപ്പിലാക്കുന്നത്.

ബാലുശ്ശേരി മണ്ഡലത്തിൽ ആദ്യഘട്ടമായി  മൂന്നു പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  എല്ലാ വീടുകളിലും കുടിവെള്ള   കണക്ഷൻ നൽകുക എന്നതാണ്  ലക്ഷ്യം. 2020 -21 വർഷത്തിൽ ബാലുശ്ശേരി മണ്ഡലത്തിൽ 2,250 കണക്ഷൻ നൽകും. ബാലുശ്ശേരി പഞ്ചായത്തിലെ 1,800 കുടുംബങ്ങൾക്കും ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ 400 കുടുംബങ്ങൾക്കും കായണ്ണ ഗ്രാമപഞ്ചായത്തിൽ 50 കുടുംബങ്ങൾക്കും പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ ലഭ്യമാകും.

ബാലുശ്ശേരി റസ്ററ് ഹൗസിൽ ചേർന്ന യോഗത്തിൽ  ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ  കൊമ്പിലാട്, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മജ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. ബിനോയ്,  വടകര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ്  എഞ്ചിനീയർ സുരേഷ്‌കുമാർ. ടി. കെ, അസിസ്റ്റന്റ്  എക്സിക്യൂട്ടീവ്  എഞ്ചിനീയർമാരായ രവീന്ദ്രൻ. ടി,മോഹനൻ തുടങ്ങിയവർ പങ്കെടുത്തു

date