Skip to main content

എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി

 

 

എലത്തൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്തുകളിലെയും കോര്‍പ്പറേഷന്‍ പരിധിയിലെയും വിവിധ റോഡുകളുടെ നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.  കഴിഞ്ഞ കാലവര്‍ഷത്തില്‍ ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടെ അടിയന്തര പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലുള്‍പ്പെടുത്തി തുക അനുവദിച്ചത്. എത്രയും വേഗം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

പൂളക്കടവ്-പറമ്പില്‍കടവ് റോഡ്- കുരുവട്ടൂര്‍ പഞ്ചായത്ത്- 15-ാം വാര്‍ഡ്- 10 ലക്ഷം,  
കൊഞ്ഞനാകുഴിതാഴം-കുറ്റിക്കാട്ടില്‍താഴം റോഡ്-തലക്കുളത്തൂര്‍ പഞ്ചായത്ത്, 16-ാം വാര്‍ഡ് - എട്ട് ലക്ഷം, എരഞ്ഞിക്കല്‍- മേടയില്‍ റോഡ്- കോഴിക്കോട് കോര്‍പ്പറേഷന്‍ അഞ്ചാം  വാര്‍ഡ് -എട്ട്  ലക്ഷം,  ചെറുകണ്ടി-കള്ളക്കണ്ടി റോഡ്- കാക്കൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ആറ് ലക്ഷം,  ചാടിക്കുഴിതാഴം-നെല്ലിയാഴത്ത് താഴം- മണ്ണാങ്കണ്ടിതാഴം റോഡ്- ചേളന്നൂര്‍ പഞ്ചായത്ത്, എട്ടാം വാര്‍ഡ് - എട്ട് ലക്ഷം,  കാമ്പ്രക്കുന്ന്- പീച്ചിങ്ങാളി റോഡ്- കക്കോടി പഞ്ചായത്ത്- അഞ്ചാം വാര്‍ഡ് -ആറ് ലക്ഷം,  പുതിയോട്ടില്‍- കുട്ടല്ലൂര്‍ അമ്പലം- കെ.കെ ഹോസ്പിറ്റല്‍ റോഡ്- നന്മണ്ട പഞ്ചായത്ത് ഏഴാം വാര്‍ഡ്- എട്ട് ലക്ഷം, പെരൂളിത്താഴം- സബ്ബ് സെന്റര്‍ റോഡ് - തലക്കുളത്തൂര്‍ പഞ്ചായത്ത്- രണ്ടാം വാര്‍ഡ് - ഏഴ് ലക്ഷം,  മേത്തലാടത്ത്താഴം റോഡ്- കോഴിക്കോട് കോര്‍പ്പറേഷന്‍- അഞ്ചാം വാര്‍ഡ്- ഏഴ് ലക്ഷം,  7/6 പള്ളിപ്പൊയില്‍ റോഡ്- ചേളന്നൂര്‍ പഞ്ചായത്ത്- 12-ാം വാര്‍ഡ് -ഏഴ് ലക്ഷം,  
അമ്പാച്ചാലില്‍-കായക്കാളിത്താഴം റോഡ്- കുരുവട്ടൂര്‍ പഞ്ചായത്ത്- 12-ാം വാര്‍ഡ്- ഏഴ് ലക്ഷം എന്നീ പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.

date