Post Category
മെഡിക്കല്‍ കോളേജിലേയ്ക്ക് ടി.വി നല്കി
ഇടുക്കി മെഡിക്കല്‍ കോളേജിനായി വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് ടെലിവിഷന്‍ നല്കി. കലക്ടറുടെ ചേംബറിലെത്തി ഭാരവാഹികള്‍, ജില്ലാ കലക്ടര്‍ എച്ച്.ദിനേശന് ടി.വി കൈമാറി. എസ്.രാജേന്ദ്രന് എം.എല്‍.എ , യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, ട്രഷറര്‍ എസ്.പ്രേംകുമാര്‍, ഔസേപ്പച്ചന് ഇടക്കുളം, ഇടുക്കി തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫ്, ജില്ലാ സര്‍വ്വെ സൂപ്രണ്ട് എസ്. അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പങ്കെടുത്തു. ഇതോടെ മെഡിക്കല്‍ കോളേജിനായി ഇതുവരെ നാല് ടെലിവിഷനുകള്‍ ലഭ്യമായി.
date
- Log in to post comments