Skip to main content

കുടുംബശ്രീ പ്രവര്‍ത്തകര്‍  'ഹെല്‍ത്ത് ശ്രീ' സാനിറ്റൈസര്‍ വിപണിയിലിറക്കി

 

 

 

 അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ 'ഹെല്‍ത്ത് ശ്രീ' സാനിറ്റൈസര്‍ വിപണിയിലിറക്കി.   പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ എസ്ബിഐ അഴിയൂര്‍ ബ്രാഞ്ച് മാനേജര്‍ സമ്യക്ക് റാമിന് സാനിറ്റൈസര്‍  നല്‍കി വിപണനം  ഉല്‍ഘാടനം ചെയ്തു.  മെഡിനോക്ക് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് ശുചിത്വ മിഷനില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചിരുന്നു.  എട്ട് സ്ത്രീകള്‍ ചേര്‍ന്ന് 'ഹെല്‍ത്ത് ശ്രീ' എന്ന സംരംഭക ഗ്രൂപ്പ് ഉണ്ടാക്കിയാണ് വിപണനം നടത്തുന്നത്. മാഹി വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അബുദാബിയുടെ സഹായത്തോടെ ആദ്യഘട്ട പരിശീലനവും ഉല്പാദനവും നടത്തി കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യമായി സാനിറ്റൈസര്‍ വിതരണം ചെയ്തിരുന്നു.  പിന്നീട് സാനിറ്റൈസര്‍ നിര്‍മിക്കുന്ന മെഡിനോക്ക് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനവുമായി ചേര്‍ന്ന് തുടര്‍ പരിശീലനം പൂര്‍ത്തിയാക്കി ാനിറ്റൈസര്‍ നിര്‍മാണവും ആരംഭിക്കുകയായിരുന്നു.  

  പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍ മെഡിനോക്ക് പ്രതിനിധികളായ സജിത്ത് നാരായണന്‍ ,ഷിബു എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം.  പി.ഷൈമ, വി.പി.നിഷ, കെ.ടി.അനിഷ, യു. ബീന, പി ഷീജ, എം രേഷ്മ, കെ വി  സവിത, കെ ടി ശ്രീജ എന്നിവരാണ് സംരംഭകര്‍.

 സാനിറ്റൈസര്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് 9946619744  എന്ന നമ്പറില്‍ ബന്ധപ്പെടുക.

date