Skip to main content

ജില്ലയില്‍ 11 വരെ യെല്ലോ അലേര്‍ട്ട്

 

 

 

ജില്ലയില്‍  ഇന്ന് (ജൂലൈ 8) മുതല്‍ 11 വരെ  യെല്ലോ അലേര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ജനങ്ങള്‍ ജാഗ്രത പാലിക്കണം. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കും. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കില്‍ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും അപകടാവസ്ഥയില്‍ വള്‍നറബിള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരെ മാറ്റി താമസിപ്പിക്കുകയും ചെയ്യുന്നതിന്  അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

date