ജില്ല എയര്‍ഹോണ്‍ വിമുക്തമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി: 208 വാഹനങ്ങള്‍ക്കെതിരെ കേസ്
കൊച്ചി: എറണാകുളം ജില്ല എയര്‍ഹോണ്‍ വിമുക്തമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മോട്ടോര്‍ വാഹന വകുപ്പും, കേരള പോലീസും കൈകോര്‍ത്ത് രംഗത്ത്. രാത്രിയും പകലും വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വിവിധ സ്ഥലങ്ങളില്‍ വാഹന പരിശോധന തുടരുന്നു.
എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റെജി പി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 208 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 120 വാഹനത്തിലെ എയര്‍ഹോണ്‍ നീക്കം ചെയ്യുകയും പിഴ അടപ്പിക്കുകയും ചെയ്തു. 2,48,000 രൂപയോളം പിഴയായി ഈടാക്കി. രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു.
എറണാകുളം ആര്‍.ടി.ഒ യിലെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ.രാജീവ്, എന്‍.കെ ദീപു., ജി.മനോജ്കുമാര്‍, എ.എ.നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇത്തരത്തിലുളള വാഹന പരിശോധകള്‍ ജില്ലയില്‍ വ്യാപകമായി നടപ്പാക്കുമെന്ന് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി.അജിത്കുമാര്‍ അറിയിച്ചു.
- Log in to post comments