Skip to main content

*ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 22 പ്രവാസികള്‍* *7 പേർ  ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍*

 

 അബുദാബി, റാസൽഖൈമ,  ജിദ്ദ,  ഷാർജ,  ദുബായ് എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ  ഇന്നലെ (ജൂലൈ 1) ജില്ലയിലെത്തിയത് 22 പാലക്കാട് സ്വദേശികള്‍. ഇവരിൽ 7പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 15 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 അബുദാബി,  റാസൽഖൈമ,  ജിദ്ദ, ഷാർജ,  ദുബായ് എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 21 പേരിൽ 6 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 15  പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ദുബായിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ പ്രവേശിച്ചു. 

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

*ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2617 പ്രവാസികള്‍ നിരീക്ഷണത്തില്‍*

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2617 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 628  പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 1989 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

 

date