Skip to main content

അട്ടപ്പാടി മേഖലയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിയെ അനുമോദിച്ചു.

അട്ടപ്പാടി മേഖലയിൽ നിന്നും എസ്.ടി. വിഭാഗത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഗളി വെള്ളമാരി ഊരിലെ ആർ. ആദിത്യയെ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യൻ വീട്ടിൽ നേരിട്ടെത്തി ഉപഹാരം നൽകി അനുമോദിച്ചു. കോട്ടത്തറ ആരോഗ്യമാതാ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്.  ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ വാണിദാസ്, ഡി. ഒ. സുദീപ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

 

date