ശാസ്ത്രീയ കൃഷിരീതികൾ അനിവാര്യം : മന്ത്രി കെ.കൃഷ്ണൻകുട്ടി
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്ന വിധമുള്ള ശാസ്ത്രീയ കൃഷി രീതികൾ അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വീട്ടിലെ കൃഷിയിൽ പോലും ശാസ്ത്രീയത കൊണ്ടുവരാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ കറുകമണി ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനോദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മലയാളിയുടെ കൃഷിരീതിയിൽ നിരവധി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ജില്ലയിൽ തികച്ചും മാതൃകാപരമായി കൃഷി നടത്തുന്ന പ്രദേശമാണ് വടകരപ്പതി. ഈ മാതൃക കേരളം പകർത്തേണ്ടതാണ്. സംസ്ഥാന നിയമസഭപോലും വടകരപ്പതി മാതൃകയെ പ്രശംസിച്ചിട്ടുണ്ട്. പെരുവെമ്പ് പഞ്ചായത്തും കർഷകരും സന്നദ്ധരാണെങ്കിൽ കൃഷി ശാസ്ത്രീയമാക്കാൻ വിദഗ്ധരെ വിട്ടുനൽകാൻ മുൻകൈ എടുക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി. ശശികല അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ വി ബാബു, കെ.ശിവരാമൻ, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ഇറിഗേഷൻ പദ്ധതിയാണ് പഞ്ചായത്തും മന്ത്രിയും ഇടപെട്ട് പ്രവർത്തനക്ഷമമാക്കിയത്.
പെരുവെമ്പ് പ്രാഥമികാരോഗ്യകേന്ദ്രം മീറ്റിംഗ് ഹാൾ ഉദ്ഘാടനം, ഒട്ടപ്പറമ്പ് അങ്കണവാടി ഉദ്ഘാടനം , കറുകമണി -തെക്കുമുറി റോഡ് ഉദ്ഘാടനം എന്നിവയും മന്ത്രി കെ .കൃഷ്ണൻകുട്ടി
- Log in to post comments