പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ വിദ്യാലയങ്ങളും
ഹരിത കേരളം മിഷന്റെ പ്രധാന പരിസ്ഥിതി ഇടപെടലായ പച്ചത്തുരുത്തുകളുടെ നിര്‍മ്മാണത്തിന് പങ്കാളിയാവാന്‍ ജില്ലയിലെ വിദ്യാലയങ്ങളും ഒരുങ്ങുന്നു. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനും ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വനം വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പിന്തുണയോടെ ജില്ലയിലെ സ്‌കൂളുകളിലും കാളേജുകളിലുമായി 64 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്. കാലവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിന് പ്രക്യതി വിഭവങ്ങള്‍ സംരക്ഷിക്കുകയും ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി പരിപാലിക്കുകയും ചെയ്ത് സംസ്ഥാനത്തൊട്ടാകെ ലഭ്യമായ സ്ഥലങ്ങളില്‍ സ്വഭാവിക വനങ്ങളുടെ ചെറുമാത്യക സ്യഷ്ടിക്കുകയാണ് ഹരിത കേരളം മിഷന്‍ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രദേശിക ജൈവ വൈവിധ്യത്തിന്റെ കേന്ദ്രങ്ങളായും കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്ന കാര്‍ബണ്‍ കലവറയായും ഈ പച്ചത്തുരുത്തുകള്‍ മാറും.
പൊതു വിദ്യാഭ്യാസ സംരക്ഷണ മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പച്ചത്തുരുത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതി, ജനകീയ പങ്കാളിത്തം എന്നിവയോടൊപ്പം സാമൂഹിക വനം വകുപ്പിന്റെയും സംയുക്ത ഇടപ്പെടലിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും മറ്റും 117 പച്ചത്തുരുത്തുകള്‍ക്ക് ജില്ലയില്‍ തുടക്കമിട്ടിട്ടുണ്ട്. ഇതിന് പുറമേയാണ് ഹരിത കേരളം മിഷന്‍, സാമൂഹ്യ വനവല്‍കരണ വിഭാഗം, വനം വകുപ്പ്, തൊഴിലുറപ്പ് എന്നിവയിലൂടെ 64 വിദ്യാലയങ്ങളില്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനാവശ്യമായ 5000 തൈകള്‍ സാമൂഹ്യ വനവല്‍കരണ വിഭാഗം ലഭ്യമാക്കുകയും തൈകള്‍ ഹരിത കേരളം മിഷന്റെ മേല്‍നോട്ടത്തില്‍ എത്തിച്ചു നല്‍കുകയും തൊഴിലുറപ്പ്, സ്‌കൂള്‍ പരിസ്ഥിതി ക്ലബ്, എന്‍.സി.സി, എന്‍.എസ്.എസ്, പി.ടി.എ എന്നിവയുടെ സഹായത്തോടെ വെച്ച് പിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യും. ഈ പദ്ധതിയിലൂടെ ഏഴര ഏക്കര്‍ സ്ഥലത്ത് വിദ്യാലയങ്ങളില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതടക്കം ജില്ലയില്‍ 181 പച്ചത്തുരുത്തുകളാണ് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്ത് 1,000 പച്ചത്തുരുത്ത് പ്രഖ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കുന്നത്.
- Log in to post comments