Skip to main content

ഹോട്ടല്‍ മാനോജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് സെന്ററില്‍ പി.എസ്.സി അംഗീകൃത സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന 100 ശതമാനം ജോലി സാധ്യതയുളള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനോജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയുളള ഒരു വര്‍ഷം കാലാവധിയുളള ഫുഡ് ആന്റ് ബീവ്വറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍  കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒഇസി വിഭാത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം. പ്രോസ്പെക്റ്റസിനും അപേക്ഷിക്കുന്നതിനും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ www.fcikerala.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് മണി. ഫോണ്‍ : 0495 2372131, 9995025076, 9745531608.

date